അന്താരാഷ്ട്ര ഖുര്ആന് സമ്മേളനത്തോട് അനുബന്ധിച്ച് ഇസ്ലാമിക് ഗൈഡന്സ് സെന്റര് സംഘടിപ്പിക്കുന്ന ഖുര്ആന് മത്സരം ( അല് – കിറാഹ്) നവംബര് 1 ന് ച്ചക്ക് 1:30 മുതല് ശിവജി നഗറിലെ ദാറുസ്സലാം ( ക്യുൻസ് റോഡ് ) ഹാളിൽ വെച്ച് നടന്നു .
സബ് ജൂനിയര്‍ , ജൂനിയര്‍ എന്നി വിഭാഗങ്ങളില്‍ ആയി ഖുര്ആന് പാരായണം , ഹിഫ്ള് തുടങ്ങിയവയും സീനിയര് വിഭാഗങ്ങളില് മലയാളം ഉപന്യാസ മത്സരവും ആണ് സംഘടിപ്പിച്ചത്. 9 വയസ്സിനു താഴെ ഉള്ള കുട്ടികള് സബ് ജൂനിയര്‍ വിഭാഗത്തിലും 10 മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും 14 വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ സീനിയര് വിഭാഗത്തിലും ആണ് മത്സരം നടന്നത് .
ഖുര്ആന് പാരായണ മത്സരം സബ് ജൂനിയര്‍ വിഭാഗം അമ്മ ജുസുഹ്, മുല്ക്ക് ജുസുഹ് എന്നിവയുടെയും ജൂനിയര്‍ വിഭാഗം മുല്ക്ക് ജുസുഹ് ,
കദു സമിഹ ജുസുഹ് എന്നിവയുടെ അടിസ്ഥാനത്തില് ആയിരിക്കും നടത്തുക.
ഹിഫ്ള് സബ് ജൂനിയര്‍ വിഭാഗം അമ്മ ജുസുഹ് എന്നിവയുടെയും ജൂനിയര്‍ വിഭാഗം അമ്മ ജുസുഹ്, മുല്ക്ക് എന്നിവയുടെ അടിസ്ഥാനത്തില്ആണ് മത്സരം നടന്നത് .
സീനിയര് വിഭാഗം ഉപന്യാസ മലയാളത്തില് ആയിരിക്കും നടത്തപ്പെടുക .