MSM PRE PROFCON AT BANGALORE ON FEB 28TH

MSM “പ്രി പ്രോഫ്കോൺ മീറ്റ്‌, ബാംഗ്ലൂര്‍”  On  28th feb 11am to 8pm  @ Imperial Hotel, Shivajinagar, Bangalore

താങ്കളും വരിക കൂട്ടുകാരോടൊപ്പം….

 

pre-profcon

 

ഭാവിയുടെ വരദാനങ്ങളായ വിദ്യാർത്ഥികൾ നാം, വിദ്യ തേടി കലാലയങ്ങളിലേക്ക് കാലെടുത്ത് വെച്ചിട്ട് കാലങ്ങളായി.
ഇന്നും ആ കാലുകൾ ചലിച്ച് കൊണ്ടിരിക്കുന്നു അറിവ് നേടാനുള്ള ആർത്തിയോടെ, പ്രതീക്ഷയോടെ , തലമുറകളെ വാർത്തെടുക്കുന്ന ആ കലാലയങ്ങളിലേക്ക്…

ഉയർന്ന ക്ലാസിലേക്ക് കയറാൻ നാല്പത് ശതമാനം മാർക്കോ അതല്ലെങ്കിൽ അതിലും കുറവോ മതി‌.
എങ്കിലും പലരും എൺപതിനും തൊണ്ണൂറിനും വേണ്ടി പരിശ്രമിക്കുന്നു.
എന്തിന്…!!!??

അറുപതാം വയസ്സിലോ എഴുപതാം വയസ്സിലോ അതുമല്ലെങ്കിൽ ഇന്നോ നാളെയോ തീരാനുള്ള ഈ ചെറു ജീവിതത്തിന്റെ ഭാവി ഭാസുരമാക്കുവാൻ….
അതെ നാം തിരിച്ചറിഞ്ഞിരിക്കുന്നു ; ഇന്നു വിദ്യാഭ്യാസമുള്ളവർക്കേ വിലയുള്ളൂ…!

എന്നാലോ
ന്യൂ ജെൻ ഇന്ന് വേറെ ഏതോ ലോകത്താണ്.
അവർ അന്ധരാണ്..!!
ബധിരരാണ്..!!
ചിലപ്പോൾ ഊമകളും..!!

” pls lyk ma pro pic bro ”

ലൈക്കുകളും ഷെയറിങ്ങുകളും വാരിക്കൂട്ടുന്ന തിരക്കിലാണ് പലരുമിന്ന്.
ഫോണിൽ നിന്ന് മാറാത്ത കണ്ണുകളും ഇയർഫോൺ ഒഴിയാത്ത ചെവികളുമായി അവർ നടക്കുന്നു.
കാണേണ്ടത് കാണാതെ..!! കേൾക്കേണ്ടത് കേൾക്കാതെ..!!

എന്നാൽ താനിഛിക്കുന്നത് നേടിയെടുക്കാനും സ്വന്തം അവകാശ വാദങ്ങൾ സ്ഥാപിച്ചെടുക്കാനും അവർ ബദ്ധശ്രദ്ധരാണ് താനും..!!

ഉറവ വറ്റാത്ത സ്നേഹം നൽകുന്ന മാതാപിതാക്കൾക്കും വളർന്നു വരുന്ന പൈതങ്ങളിൽ പ്രതീക്ഷയർപ്പിച്ച നാട്ടുകാർക്കും ഈ ഭാവി പൗരന്മാരെ വളർത്തിയെടുക്കുന്ന അധ്യാപകർക്കും എവിടെയൊക്കെയോ ചില ചുവടുകൾ പിഴച്ചു പോയോ…???

അറിയാതെ പലരും ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്നു.!!!
മറ്റു ചിലർ പ്രണയ നൈരാശ്യത്തിന്റെ കഥനകഥകൾ പറഞ്ഞ് ലൈക്കുകൾ കൂട്ടുന്ന വ്യഗ്രതയിലാണ്.!!!
വേറെ ചിലർ രാത്രിയിൽ അശ്ലീലതയുടെ ഇരുണ്ട ലോകത്ത് വിരാജിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു‌.!!!
സിനിമാ ലോകത്തെ താരരാജക്കന്മാരെ അനുകരിക്കുന്ന ചില ഫാഷൻ പ്രേമികളും ഉണ്ട് കൂട്ടത്തിൽ.!!!

എന്നാൽ നാം അറിയാതെ പോയ ഒന്ന്….
നൈമിഷികമായ ഈ ഇഹലോക ജീവിതത്തിന്റെ ഭാവി പടുക്കുന്നതിനിടയിൽ നാം മറന്ന ഒന്ന്….

നമ്മെ സൃഷ്ടിച്ച് സർവ അനുഗ്രഹങ്ങളും നൽകി പരിപാലിച്ചു കൊണ്ടിരിക്കുന്ന പടച്ച റബ്ബിനെ നാം മറന്നു പോയോ…

അറ്റമില്ലാത്ത പരലോക ജീവിതത്തിനു വേണ്ടി നാം എന്ത് മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളത്…?

ഇമ്’പ്രൂവ്മെന്റ് ടെസ്റ്റുകളോ തുടർ പരീക്ഷകളൊ ഇല്ലാത്ത ആ ഒരു പരീക്ഷക്ക് നാം എത്ര കണ്ട് പരിശ്രമിക്കണം…!??

പാസ് മാർക്ക് നേടിയാൽ മതിയോ…??!!

അതല്ല എൺപതിനും തൊണ്ണൂറിനും വേണ്ടി പരിശ്രമിക്കണോ…!!???

അതെ, ചില വീണ്ടു വിചാരങ്ങൾക്ക് കളമൊരുക്കാൻ… അറിയാതെ പോയ പലതും അറിയാൻ… അതിലൂടെ തിരിച്ചറിവ് കൈവരിക്കാൻ…
ഇഹ-പര ലോകത്തിലും രക്ഷ ഉറപ്പു വരുത്താൻ നിങ്ങൾക്കായി എം എസ്‌ എം ഒരുക്കുന്നു
“പ്രി പ്രോഫ്കോൺ മീറ്റ്‌, ബാംഗ്ലൂര്‍” ഏവര്ക്കും സ്വാഗതം

Leave a Reply

Your email address will not be published. Required fields are marked *